പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു

Spread the love

തൊടുപുഴ: പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു. കുമളി സ്വദേശി കുമാർ (35) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാൻ സഹതടവുകാർ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.

2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തി ലെടുക്കാൻ ആരും എത്തിയിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group