
കോട്ടയം: എല്ലാ ദിവസവും അരി ദോശ ആണ് കഴിക്കുന്നതെങ്കില്‍, ഒരു വെറൈറ്റി പരീക്ഷിക്കാം. തലേദിവസം മാവ് അരച്ച് വെയ്ക്കേണ്ടാതില്ല.
വെറും ഇരുപത് മിനിറ്റ് മതി ഈ ദോശ ഉണ്ടാക്കാൻ. നല്ല കിടിലൻ കുക്കുമ്പർ ദോശ. എങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങള്‍:

Whatsapp Group 1 | Whatsapp Group 2 |Telegram Group
റവ – 1 കപ്പ്
വെള്ളം – 1 കപ്പ്
സാലഡ് കുക്കുമ്പർ – 2 എണ്ണം
പിരിയൻ മുളക് – 3 എണ്ണം
കുരുമുളക് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം തന്നെ എടുത്ത് വെച്ചിരിക്കുന്ന റവ ഇരുപത് മിനിറ്റ് വെള്ളത്തില്‍ കുതിർത്ത് വെയ്ക്കുക. അതിനുശേഷം രണ്ട് സാലഡ് കുക്കുമ്പർ അരിഞ്ഞതും രണ്ട് പിരിയൻ മുളകും കുറച്ച് കുരുമുളകും ആവശ്യത്തിന് തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ മാത്രം വെള്ളം ചേർക്കാം. ശേഷം അരപ്പിലേക്ക് കുതിർത്ത് വെച്ചിരിക്കുന്ന റവ ചേർത്ത് ഒന്ന് കൂടെ അരച്ചെടുക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത മാവ് നല്ലതുപോലെ ഇളക്കി എടുക്കുക. ദോശ മാവിന്റെ പരുവം ആണ് വേണ്ടത്. ഇനി സ്റ്റൗ കത്തിച്ച് ഒരു തവ ചൂടാക്കി ദോശ ചുട്ടെടുക്കാം.




