കുക്കുമ്പറിനോടൊപ്പം ഇവ കഴിക്കാറുണ്ടോ ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക…!!

Spread the love

കോട്ടയം: ആരോഗ്യകരമായ പച്ചക്കറിയാണ് കുക്കുമ്ബര്‍. എല്ലാ പച്ചക്കറികള്‍ക്കുമൊപ്പം കുക്കുമ്പറും ചേര്‍ത്ത് നമ്മള്‍ സാലഡ് ഉണ്ടാക്കി കഴിക്കും.

എന്നാല്‍ എല്ലാത്തിനുമൊപ്പം ചേര്‍ന്ന് പോകുന്ന ഒന്നല്ല കുക്കുമ്ബര്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് ഏതൊക്കെ ആണെന്ന് നോക്കാം.

സിട്രസ് അടങ്ങിയിരിക്കുന്ന പഴങ്ങള്‍ക്കൊപ്പം കുക്കുമ്പര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും, കക്കുമ്പറിന്റെ ക്രിസ്പിനെസ് നഷ്ടപ്പെടാന്‍ ഇത് കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുക്കുമ്പറിനൊപ്പം തക്കാളി ഉപയോഗിക്കരുത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാലഡിനൊപ്പം പോലും തക്കാളിയും, കുക്കുമ്ബറും ഒരുമിച്ച്‌ ഉപയോഗിക്കാന്‍ പാടുള്ളതല്ല. തക്കാളിയും കുക്കുമ്പറും ഒരുമിച്ച്‌ ഉപയോഗിക്കുന്നത് ദഹനക്കേടിനും, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ചീരയും, കുക്കുമ്പറും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. വിറ്റാമിനുകളുടെ കലവറയാണ് ചീര. എന്നാല്‍ കുക്കുമ്പറിനൊപ്പം ചീര കഴിച്ചാല്‍ വിറ്റാമിന്‍ സി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് ഇല്ലാതാവും.

വെളുത്തുള്ളിയും, കുക്കുമ്പറും ഒരിക്കലും ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളാണ്. വെളുത്തുള്ളിയുടെ രൂക്ഷമായ മണവും, രുചിയും കുക്കുമ്പറുമായി ചേരുമ്പോള്‍ കഴിക്കാന്‍ പറ്റാത്ത രീതിയില്‍ മോശമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഖര രൂപത്തിലാണെങ്കിലും, കട്ടിയുള്ളതും, ശരീരത്തിന് ചൂട് നല്‍കുന്നതുമായ ഭക്ഷണമാണ് പാല്‍. എന്നാല്‍ ഇതിന്റെ നേരെ വിപരീതമാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ശരീരത്തിന് തണുപ്പ് നല്‍കുന്നതും, ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതുമായ ഭക്ഷണമാണ്. ഇവയിലെ ഈ വൈരുദ്ധ്യം ദഹനപ്രശ്‌നങ്ങളും, ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും ഉണ്ടാക്കും.