
കോട്ടയം : അടുക്കളയിലെ ആവശ്യ വസ്തുവായി കട്ടിങ് ബോർഡ് മാറി കഴിഞ്ഞിരിക്കുന്നു. പലതരം കട്ടിങ് ബോർഡുകൾ ഇന്ന് ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. അതേസമയം ഇത് ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടതും വളരെ പ്രധാനമാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ.
1.കട്ടിങ് ബോർഡിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങിനിന്നാൽ അത് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ശേഷം ഡിഷ് സോപ്പ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് അഴുക്കിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൻറ്‍റെ അവശിഷ്ടങ്ങൾ തങ്ങി നിന്നാൽ അണുക്കൾ ഉണ്ടാവാനും സാധ്യതയുണ്ട്.
2. കട്ടിങ് ബോർഡിൻറെ ഇരുവശങ്ങളും നന്നായി വൃത്തിയാക്കി കഴുകാൻ മറക്കരുത്. ഒരു വശമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ പോലും കട്ടിങ് ബോർഡ് തടിയായതിനാൽ ഇതിൽ ഈർപ്പവും അവശിഷ്ടങ്ങളും തങ്ങി നിൽക്കാൻ സാധ്യത കൂടുതലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3. കട്ടിങ് ബോർഡിൽ പറ്റിപ്പിടിച്ച കറ പോകുന്നില്ലെങ്കിൽ സോപ്പിന് പകരം വിനാഗിരിയോ ബേക്കിംഗ് സോഡയോ ഉപയോഗിച്ച് വൃത്തിയാക്കണം. ഇത് കറയെ കളയുകയും ദുർഗന്ധത്തെ അകറ്റുകയും ചെയ്യുന്നു.
4. സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം ചെറുചൂട് വെള്ളം ഉപയോഗിച്ച് ഒന്നുകൂടെ കഴുകാൻ ശ്രദ്ധിക്കണം. ഇത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. കഴുകി കഴിഞ്ഞാൽ നന്നായി ഉണക്കാൻ വയ്ക്കണം. അതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.