സി-ടെറ്റ് 2026: ദേശീയ ഹൈസ്‌കൂള്‍ അധ്യാപക യോഗ്യത പരീക്ഷ തീയതി പ്രഖ്യാപിച്ചു

Spread the love

 ദേശീയ തലത്തില്‍ നടത്തുന്ന സ്‌കൂള്‍ അധ്യാപക യോഗ്യത നിര്‍ണയ പരീക്ഷയായ സി-ടെറ്റ് ഫെബ്രുവരിയില്‍ നടത്തും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷനാണ് പരീക്ഷ നടത്തുക.

video
play-sharp-fill

ഫെബ്രുവരി 08നാണ് പരീക്ഷ നടക്കുക. ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള യോഗ്യതക്കാണ് പേപ്പര്‍ 1.

ആറ് മുതല്‍ എട്ടുവരെ പഠിപ്പിക്കാനുള്ള യോഗ്യത പേപ്പര്‍ 2 ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയൊട്ടാകെ 132 നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. 20 ഭാഷകളില്‍ പരീക്ഷയെഴുതാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് മാര്‍ക്ക് ഇല്ല.

 ഉദ്യോഗാര്‍ഥികള്‍ക്ക് സി-ടെറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ പരിശോധിക്കാം. പരീക്ഷയുടെ സിലബസ് പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് *https://ctet.nic.in/#1648443930838-0a3954ed-4757*  സന്ദര്‍ശിക്കുക.