
കോട്ടയം: അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത പച്ചക്കറിയാണ് ക്യാരറ്റ്. നിരവധി ആരോഗ്യഗുണങ്ങളാണ് ക്യാരറ്റിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ക്യാരറ്റ് വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇത് കേടായിപ്പോകുന്നു. ഇതിന് കാരണം ശരിയായ രീതിയിൽ ക്യാരറ്റ് സൂക്ഷിക്കാത്തതുകൊണ്ടാണ്. ക്യാരറ്റ് കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
- ക്യാരറ്റിന്റെ ഇല ഭാഗം മുഴുവനായും മുറിച്ച് മാറ്റണം. ഇല്ലെങ്കിൽ ഇതിൽ ഈർപ്പം തങ്ങി നിന്ന് വേരുകൾ കേടുവരാൻ സാധ്യതയുണ്ട്.
2. സൂക്ഷിക്കുന്നതിന് മുമ്പ് ക്യാരറ്റ് കഴുകുന്നത് ഒഴിവാക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ ക്യാരറ്റ് എത്ര ദിവസം വരെയും കേടുവരാതിരിക്കും.
3. തൊലി കളയാത്ത ക്യാരറ്റ്, കഴുകാതെ ഈർപ്പമില്ലാത്ത പേപ്പർ ടവലിൽ പൊതിഞ്ഞ് പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
4. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിലും ക്യാരറ്റ് സൂക്ഷിക്കാൻ സാധിക്കും.
5. തൊലി കളഞ്ഞ ക്യാരറ്റ് നന്നായി കഴുകിയതിന് ശേഷം തണുത്ത വെള്ളത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എത്ര ദിവസം വരെയും കേടുവരാതിരിക്കും.
6. രണ്ട് ദിവസം കൂടുമ്പോൾ പഴയ വെള്ളം മാറ്റി പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് അണുക്കൾ പെരുകാൻ കാരണമാകുന്നു.
7. വേവിച്ച ക്യാരറ്റ് നന്നായി തണുത്തതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.