സി.എസ്.ഐ സിനഡ് സമ്മേളനം ജനുവരി 11 മുതൽ

Spread the love

സ്വന്തം ലേഖകൻ

ട്രിച്ചി: സി.എസ്.ഐ സഭയുടെ പരമോന്നത സമിതിയായ സിനഡിന്റെ 36മത് സമ്മേളനം ജനുവരി 11 മുതൽ ട്രിച്ചിയിൽ ആരംഭിക്കും.
സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ അദ്ധ്യക്ഷതയിൽ ട്രിച്ചി ഹീബർ കോളേജിൽ നാല് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ സി.എസ്.ഐ സഭയുടെ 24 മഹായിടവകകളുടെയും അദ്ധ്യക്ഷൻമാരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. ദക്ഷിണേന്ത്യാ സഭയുടെ പുതിയ ഭാരവാഹികളെയും സഭയുടെ പരമാദ്ധ്യക്ഷനെയും സമ്മേളനത്തിൽ തെരഞ്ഞെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ൽ കോട്ടയത്ത് വച്ച് സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻറെ ഭരണകാലാവധി ഈ സമ്മേളനത്തോടുകൂടി അവസാനിക്കും.
24 മഹായിടവകകളിലെ ബിഷപ്പുമാരിൽ നിന്നും പുതിയ അദ്ധ്യക്ഷൻറെ പേര് ബിഷപ്പ്സ് കൗൺസിൽ നിർദ്ദേശിക്കുകയും വൈദീകരും ആത്മായരും അടങ്ങുന്ന പ്രതിനിധികൾ പകുതിയിൽ അധികം വോട്ടോടുകൂടി നിർദേശിക്കപ്പെടുന്ന പേര് അംഗീകരിക്കുകയും ചെയ്യുന്നതോടുകൂടിയാണ് സി.എസ്.ഐ സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.

തുടർന്ന് സ്ഥാനാഭിഷേകശുശ്രൂഷയും നടക്കും. സഭയുടെ ഉപാദ്ധ്യക്ഷനായ ഡെപ്യൂട്ടി മോഡറേറ്ററെയും ജനറൽ സെക്രട്ടറിയെയും ട്രഷറാറെയും സമ്മേളനം തെരഞ്ഞെടുക്കും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക, ശ്രീലങ്ക എന്നിവങ്ങളിലായി 45 ലക്ഷത്തോളം വിശ്വാസികളാണ് സി.എസ്.ഐ സഭയ്ക്ക് ഉള്ളത്.