play-sharp-fill
സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും സുനിൽ കെ തങ്കപ്പനെ ജനറൽ സെക്രട്ടറിയായും പ്രവീൺ ജെയിംസിനെ ട്രഷറായും തിരഞ്ഞെടുത്തു

സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും സുനിൽ കെ തങ്കപ്പനെ ജനറൽ സെക്രട്ടറിയായും പ്രവീൺ ജെയിംസിനെ ട്രഷറായും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും ജനറൽ സെക്രട്ടറിയായി സുനിൽ കെ തങ്കപ്പനെയും ട്രഷററായി പ്രവീൺ ജെയിംസിനെയും തിരഞ്ഞെടുത്തു.

കേരളത്തിൽ ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം നടപ്പിലാക്കാതെയും ജാതി സെൻസസ് നടപ്പിലാക്കാതെയും സംസ്‌ഥാന സർക്കാർ അടിസ്‌ഥാന വിഭാഗങ്ങളെ വഞ്ചിച്ചുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പട്ടികജാതി ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പാടെ അവഗണിച്ചുകൊണ്ടാണ് സർക്കാരുകൾ പദ്ധതികൾ രൂപീകരിയ്ക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മാമൻ മാപ്പിള ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ

കെ കെ സുരേഷ് – (സംസ്‌ഥാന പ്രസിഡന്റ്‌ )

സുനിൽ കെ തങ്കപ്പൻ
(ജനറൽ സെക്രട്ടറി )

പ്രവീൺ ജെയിംസ് (ട്രഷറർ)

വൈസ് പ്രസിഡന്റ്‌മാർ – വി പി തങ്കപ്പൻ, സുമിത് മോൻ പാമ്പാടി

സെക്രട്ടറിമാർ : ലീലാമ്മ ബെന്നി, ടി എ കിഷോർ, വിനു ബേബി, എം സി ചന്ദ്രബോസ്

പ്രോഗ്രാം കോ ഓർഡിനേറ്റർ – രഞ്ജിത്ത് രാജു