സത്യഭാമയ്ക്ക് അനുകൂലമായ കോടതിവിധി സർക്കാർ അനാസ്‌ഥയുടെ ഫലം : സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് 

Spread the love

കോട്ടയം : സത്യഭാമയെ സംരക്ഷിക്കുന്ന ഭരണകൂട – പോലീസ് ഗൂഢാലോചനക്കെതിരെ സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

video
play-sharp-fill

ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച വിഷയത്തിൽ സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച കോടതി വിധി സർക്കാർ അനാസ്‌ഥയുടെ ഫലമാണെന്ന് പ്രതിഷേധ ധർണ്ണയിൽ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു.

എസ് സി /എസ് ടി അട്രോസിറ്റി ആക്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിൽ ഭരണകൂട ഗൂഡാലോചനയാണെന്നും, സർക്കാരിനെതിരെയുള്ള കോടതി പരാമർശത്തിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധു കേസിൽ സർക്കാർ നടത്തിയ അട്ടിമറിയ്ക്ക് സമാനമാണ് ഈ കേസ് എന്നും കെ കെ സുരേഷ് കൂട്ടിച്ചേർത്തു

ഉന്നത പോലീസ് ഗൂഡാലോചനയ്ക്കും ഭരണകൂടത്തിന്റെ ഒത്താശയ്ക്കും എതിരെ ഡിജിപി ഓഫീസിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും കെ കെ സുരേഷ് അറിയിച്ചു.