play-sharp-fill
രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സിഎസ്ഡിഎസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നാളെ; കോട്ടയം ജില്ലയിൽ ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് കളക്ടറേറ്റ് പടിക്കൽ മാർച്ച് അവസാനിക്കും

രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സിഎസ്ഡിഎസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നാളെ; കോട്ടയം ജില്ലയിൽ ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് കളക്ടറേറ്റ് പടിക്കൽ മാർച്ച് അവസാനിക്കും

കോട്ടയം: രാജ്യത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റത്തിനെതിരെ ചേരമസാംബാവ ഡെവലപ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും വെള്ളി രാവിലെ 10 മുതൽ നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് ജനറൽ സെക്രട്ടറി സുനിൽകെ തങ്കപ്പൻ എന്നിവർ അറിയിച്ചു.

കോട്ടയം ജില്ലയിൽ
ജൂലൈ 12 വെള്ളി രാവിലെ 10 ന് കോട്ടയം ഗാന്ധി സ്‌ക്വയറിൽ മാർച്ച്‌ നിന്ന് മാർച്ച് ആരംഭിച്ച് കളക്ടറേറ്റ് പടിക്കൽ അവസാനിക്കും.
തുടർന്ന് കളക്ടറേറ്റ് പടിക്കൽ ധർണ്ണ.

പത്തനംതിട്ട ജില്ലയിൽ
ജൂലൈ 12 വെള്ളി രാവിലെ 10 ന് മാർച്ച് ആരംഭിച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നിന്ന് ആരംഭിച്ച് കളക്ടറേറ്റ് പടിക്കൽ അവസാനിക്കും.
തുടർന്ന് കലക്ടറേറ്റ് പടിക്കൽ ധർണ്ണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലയിൽ
ജൂലൈ 12 വെള്ളി രാവിലെ 10 ന് കട്ടപ്പന ഇടുക്കി കവലയിൽ നിന്ന് മാർച്ച്‌ ആരംഭിച്ച് ഡോ ബി ആർ അംബേദ്കർ – മഹാത്മാ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ അവസാനിക്കും.
തുടർന്ന് സ്മൃതി മണ്ഡപത്തിന് സമീപം ധർണ്ണ നടത്തും.

വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്,ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജയിംസ്, വൈസ് പ്രസിഡന്റമാരായ വി പി തങ്കപ്പൻ, സുമിത്ത് മോൻ, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, എം സി ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകും.