
രാത്രി കുഞ്ഞ് കരച്ചില്‍ തന്നെ…വെളുത്ത കൃമി മലദ്വാരത്തിനടുത്ത്. വിര മരുന്ന് കൊടുത്തിട്ട് അധിക ദിവസം ആയില്ല. എന്നിട്ടും കുഞ്ഞിന്റെ ചൊറിച്ചില്‍ മാറുന്നില്ല. മിക്ക അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കുഞ്ഞുങ്ങളുടെ വിരശല്യം. എന്ത് ചെയ്യും? ഇനി മരുന്ന് കൊടുത്താല പ്രശ്‌നമാകുമോ? മരുന്ന് എപ്പോള്‍ കൊടുക്കണം? രാത്രി കൊടുക്കാമോ? അങ്ങനെ മാതാപിതാക്കളുടെ മനസ്സില്‍ വിര ഒരു ഭീകരജീവിയായി മാറുന്നു.
രാത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന ഈ ചൊറിച്ചിലിനു കാരണം പിന്‍വേം(Pinworm) ആണ് ഇതിനു കാരണം. ഈ വിര രാത്രിയില്‍ മലദ്വാരത്തിന് ചുറ്റും വന്ന് മുട്ടയിടുകയും അതിന്റെ വാല് കൊണ്ട് തൊലിപ്പുറത്ത് ചെറിയ കുഴികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത്.
ഈ വെളുത്തു നൂലു പോലെ കാണാന്‍ പറ്റുന്ന വിര കുട്ടികളുടെ വന്‍കുടലിലാണ് വിരശല്യം ഉള്ളവരില്‍ ജീവിക്കുന്നത്. ചൊറിയുമ്പോള്‍ മുട്ട നഖത്തില്‍ പറ്റുകയും കുഞ്ഞ് നഖം കടിക്കുമ്പോള്‍ മുട്ട വയറിനുള്ളില്‍ എത്തുകയും, വിരിഞ്ഞ് ആണും പെണ്ണും വിരകളാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ നഖം കടിക്കുന്ന കുട്ടികളില്‍ വിരശല്യം വിട്ടുമാറാതെ നില്‍ക്കും. ഇതില്‍ പെണ്‍വിര രാത്രി മലദ്വാരത്തിന് ചുറ്റും ചെറിയ കുഴികളില്‍ മുട്ട ഇടുന്നത്. അങ്ങനെ കുട്ടിക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നു.
കുഞ്ഞുങ്ങളുടെ അടിവസ്ത്രവും മറ്റും നന്നായി ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കി എടുക്കുക.
കുഞ്ഞുങ്ങളുടെ നഖം വെട്ടുക, അഴുക്ക് കളയുക.
നഖം കടിക്കുന്ന ശീലം നിര്‍ത്തുക.
വീട്ടില്‍ മറ്റു കുട്ടികള്‍ക്കും ഒരേ ദിവസം വിര മരുന്ന് നല്‍കുക.
മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടെങ്കില്‍ മരുന്ന് കഴിക്കണം.
ദിവസവും രാവിലെ കുളിക്കുകയും വേണം.
കുട്ടികളുടെ അടിവസ്ത്രം ഇടവേളകളില്‍ മാറ്റണം.
കിടക്കവിരിപ്പ്, പുതപ്പ് എന്നിവ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കഴുകണം.
ടോയ്ലറ്റ് സീറ്റ് ദിവസവും വൃത്തിയാക്കുക.
വൃത്തിയായി പാകം ചെയ്ത ഭക്ഷണവും വെള്ളവും കുടിക്കുക.
കിടക്കവിരി തട്ടി വിരിക്കുമ്പോള്‍ ചെറിയ കുട്ടികളെ അടുത്ത് നിര്‍ത്താതിരിക്കുക.
പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി മാത്രം കഴിക്കു