കടുത്തുരുത്തി ഞീഴൂർ കുതിരവേലിൽ പാറമട ക്രഷറിൽ വിജിലൻസ് റെയ്ഡ്: കണ്ടെത്തിയത് വൻ ക്രമക്കേട്: ക്രഷർ സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം : കടുത്തുരുത്തി ഞീഴൂരിലെ കുതിരവേലിൽ ക്രഷറിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഉച്ചക്ക് മൂന്ന് മണിക്കാണ് അവസാനിച്ചത്.
പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പാറമടയുടെ മൈനിംഗ് ലീസ് കാലാവധി നവംബർ എട്ടിന് അവസാനിച്ചിരുന്നു. എന്നാൽ രഹസ്യമായി പാറമടയിൽ തന്നെയുള്ള ക്രഷറിൽ പാറ പൊട്ടിച്ച് ഉപ ഉൽപ്പന്നങ്ങൾ ആക്കി വിൽപ്പന നടത്തി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപതാം തീയ്യതി മുതൽ ഇന്ന് വരെ 400 ൽ പരം ടോറസ് ലോറികളിൽ പാറ ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിന് വിൽപ്പന നടത്തി. 28000 ത്തിലധികം മെട്രിക് ടൺ മിറ്റലും മറ്റും വിൽപ്പനക്കായി അനധികൃതമായി സംഭരിച്ച് വച്ചിരിക്കുന്നതായും കണ്ടെത്തി.
സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ റോയൽറ്റിയാണ് പാറമട ഉടമയും സംഘവും ചേർന്ന് വെട്ടിച്ചതായി കണ്ടെത്തിയത്.
കോട്ടയം വിജിലൻസ് പൊലിസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരം കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥിൻ്റെ നേത്രത്വത്തിൽ വിജിലൻസ് എസ് ഐ മാരായ അനിൽകുമാർ, പ്രസന്നൻ, സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ് എന്നിവരും, കോട്ടയം തഹസീൽദാർ രാജേന്ദ്ര ബാബു, ജില്ലാ ജിയോളജിസ്റ്റ് അജയകുമാർ, ഷീന, പി.ഡ. ബ്യൂ ഡി എൻജിനീയർ ഗിരീഷ്, വൈക്കം താലൂക്ക് സർവ്വേ ഓഫീസർ എന്നിവരുടെ സംഘമാണ് റെയിഡ് നടത്തിയത്.