ഈസ്റ്റര്‍ ദിനത്തിൽ തയ്യാറാക്കാം ക്രഷ്ഡ് ബീഫ് മസാല ; അറിയാം തയ്യാറാക്കുന്ന വിധവും ചേരുവകളും

Spread the love

ഈസ്റ്റര്‍ പാചകങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബീഫ് വിഭവങ്ങള്‍. ഇത്തവണ ക്രഷ്ഡ് ബീഫ് മസാല തയ്യാറാക്കി വിളമ്പി നോക്കൂ.

video
play-sharp-fill

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് – 1/2 കിലോ
വെളുത്തുള്ളി ചതച്ചത് – 3 തുടം
ഇഞ്ചി – ഒരു കഷണം
സവാള – ഒരെണ്ണം വലുത്
കറിവേപ്പില- 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 250 ഗ്രാം
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
ഇറച്ചി മസാല – ഒരു ടേബിള്‍ സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് ഇളക്കി കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്സിയിലിട്ട് അല്‍പ്പമൊന്ന് ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, ഇവ ചേര്‍ത്ത് മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വറുത്തുകൊരിയെടുക്കാം.