കണ്ണില്ലാത്ത ക്രൂരത; വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടി വലിച്ച്‌ രണ്ടംഗ സംഘം

Spread the love

കോഴിക്കോട്: വളര്‍ത്തുനായയെ കെട്ടിവലിച്ച്‌ ക്രൂരത.

video
play-sharp-fill

സിവില്‍ സ്‌റ്റേഷന് സമീപം ആണ് സംഭവം. നായയെ ബൈക്കില്‍ കെട്ടി രണ്ടംഗ സംഘം റോഡില്‍ അതിവേഗത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ചുള്ളിയോട് – ചെമ്പ്ര റോഡില്‍ രാത്രി നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. റോഡരികിലെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ നാട്ടുകാര്‍ ഞെട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുള്ളിയോടിന് സമീപത്തെ ഹോസ്റ്റലിനടുത്തെ വീട്ടിലെ വളര്‍ത്തു നായയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടക്കാവ് പൊലീസ് രാത്രി പ്രാഥമിക അന്വേഷണം നടത്തി. ക്രൂരത കാട്ടിയവരെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്.

നായയെ കണ്ടത്തിയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.