
പ്രണയ പകയ്ക്ക് ഇത്ര ക്രൂരതയോ? നിനിതയെ കഴുത്തറുത്ത് കൊന്ന ശേഷം കൂസലില്ലാതെ അഭിഷേക്; പൊലീസെത്തിയപ്പോഴും പതർച്ചയില്ല; വിറങ്ങലിച്ച് ദൃക്സാക്ഷികളും, പാലാക്കാരും
സ്വന്തം ലേഖകൻ
പാലാ: പ്രണയ പകയ്ക്ക് ഇത്ര ക്രൂരത എന്തിനാണ്. നിതിനയെ കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ അടുത്തുള്ള ബഞ്ചില്‍ വിശ്രമിക്കുകയായിരുന്നു അഭിഷേക് ബൈജുവെന്ന് ദൃക്സാക്ഷികള്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
നിനിതയുടെ പരീക്ഷ കഴിയാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു അഭിഷേക്. ഹാളില്‍ നിന്ന് പുറത്തേക്ക് വന്ന നിതിന കൂട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ അഭിഷേക് കടന്നു വന്നു സംസാരിച്ചു. സംസാരം തര്‍ക്കമായതോടെ മുന്‍കൂട്ടി ഉറപ്പിച്ച രീതിയില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് ഗേറ്റിന് അന്‍പത് മീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം.
സംഭവം കണ്ട അദ്ധ്യാപകരും സഹപാഠികളും എല്ലാം ഞെട്ടലിലാണ്. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിതിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയുമായി അഭിഷേക് ബൈജു സംസാരിക്കുകയും അത് തര്‍ക്കമായതിനെ തുടര്‍ന്ന് കൈയില്‍ കരുതിയ പേനാ കത്തി ഉപയോഗിച്ച് ചേര്‍ത്ത് നിര്‍ത്തി കഴുത്ത് അറുത്തുകൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് എത്തി അഭിഷേകിനെ കസ്റ്റഡിയിലെടുത്തു.സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
കോളജ് മൈതാനത്തോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ രക്തം തളം കെട്ടിക്കിടക്കുന്നു. അതിനടത്തായി മാസ്‌കും മൊബൈല്‍ ഫോണും വീണ് കിടക്കുന്നു. തൊട്ടടുത്തായി കൊലയ്ക്ക് ഉപയോഗിച്ച പേന കത്തിയും ഉണ്ട്.
പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. രണ്ടുവര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുട്ടികള്‍ തമ്മിലുള്ള ബന്ധം ഏത് തരത്തിലായിരുന്നെന്ന് അറിയില്ലെന്ന് അദ്ധ്യാപകര്‍ പറയുന്നു.