
സ്വന്തം ലേഖിക
മലപ്പുറം: മലപ്പുറം ചുങ്കത്തറ പുലിമുണ്ടയില്‍ നായയെ ബൈക്കിന് പിന്നില്‍ കെട്ടിവലിച്ച് ക്രൂരത.
ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം.
നായയെ തൊടാന്‍ പറ്റാത്തത് കൊണ്ടാണ് ബൈക്കില്‍ വലിച്ചിഴച്ചത് എന്ന് ബൈക്കില്‍ സഞ്ചരിച്ചയാള്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ഈ ക്രൂരത ശ്രദ്ധയില്‍പെട്ടത്. നായയെും വലിച്ചിഴച്ച് ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നു ബൈക്കിലുള്ളയാള്‍.
ഒരു കിലോമീറ്ററോളം ഇങ്ങനെ കൊണ്ടുപോയിട്ടുണ്ടെന്നാണ് വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നത്. യുവാവ് പിന്നാലെ വന്ന് ഇത് തടയുകയായിരുന്നു.
നായയെ തൊടാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് എന്നായിരുന്നു ബൈക്കിലുള്ള ആള്‍ മറുപടി നല്‍കിയത്. നായയ്ക്ക് ജീവന്‍ ഉണ്ടായിരുന്നു എന്ന് വീഡിയോ പകര്‍ത്തിയ യുവാവ് പറയുന്നു. തുടര്‍ന്ന് നായയെ ബൈക്കിലേക്ക് കയറ്റിവെച്ച് കൊണ്ടുപോകുന്നതും കാണാം.
യുവാവ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് ശേഷം എടക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ കേസെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.