നേരിയ ആശ്വാസം…! ഹോര്‍മുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയില്‍; സ്മിർണി എത്തിയത് 1.35 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലുമായി

Spread the love

മുംബൈ: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയില്‍ ടാങ്കറും മുംബൈയിലെത്തി.

video
play-sharp-fill

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയില്‍ നിന്നാണ് ഈ കപ്പല്‍ യാത്ര തിരിച്ചത്.

തിങ്കളാഴ്ചയോടെ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്‌പി സി എല്‍ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും.
അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവ്യാപാരം മുടങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച്‌ 11-ന് ‘ഷെൻലോംഗ് സൂയസ്‌മാക്‌സ്’ എന്ന കപ്പല്‍ മുംബൈയിലെ ജവഹർ ദ്വീപില്‍ എത്തിയിരുന്നു.