യുദ്ധ പ്രതിസന്ധിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില; ഒറ്റ രാത്രിയില്‍ ഉയര്‍ന്നത് 2.2 ശതമാനം; ഹോര്‍മൂസ് കടന്ന് രണ്ട് എണ്ണടാങ്കറുകള്‍

Spread the love

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയില്‍ കുതിച്ചുയർന്ന് എണ്ണവില.

video
play-sharp-fill

ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ല്‍ എത്തി. 2.2 ശതമാനമാണ് ഒറ്റ രാത്രിയില്‍ ഉയർന്നത്.

അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന എണ്ണടാങ്കർ ഗുജറാത്ത് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഹോർമൂസില്‍ നാല് എല്‍പിജി ടാങ്കറുകളാണ് അനുമതി കാത്ത് കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഹോർമുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാൻ. യുദ്ധത്തില്‍ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച്‌ ഇറാൻ മാധ്യമമായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്.