കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാനങ്ങളില്‍ പ്രത്യേക സീറ്റ് ബെല്‍റ്റുകള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്കി ഡിജിസിഎ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി:വിമാന യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാനങ്ങളില്‍ ചൈല്‍ഡ് റിസ്റ്റ്റേന്റ് സിസ്റ്റം (സിആര്‍എസ്) നടപ്പാക്കാന്‍ നിര്‍ദേശം.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് വിമാന കമ്ബനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധാരണ സീറ്റ് ബെല്റ്റിനപ്പുറത്തുള്ള പ്രത്യേക രൂപകല്പന ചെയ്തിട്ടുള്ള സീറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉള്‍ക്കൊള്ളുന്നതാണ് സിആര്‍എസ് എന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടഘട്ടങ്ങളില്‍ കുട്ടികളെ ശാരീരികമായി നിയന്ത്രിക്കാന്‍ രക്ഷിതാവിന് കഴിയില്ല. അവര്‍ക്ക് അപകടത്തില്‍നിന്ന് അതിജീവിക്കുന്നതിനുള്ള അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ഘടകങ്ങളിലൊന്നാണിതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ആഗസ്റ്റില്‍ കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തിന് പിന്നാലെ രൂപവത്കരിച്ച സബ് കമിറ്റി വിമാനങ്ങളില്‍ സിആര്‍എസ് നടപ്പാക്കണമെന്ന് ഡിജിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിസിഎ നിര്‍ദേശം നല്‍കിയത്