
കോവിഡ് പ്രതിരോധം: സി.ആർ.പി.എഫ് കൂട്ടായ്മ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ സി അർ പി എഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു.
സി.ആർ.പി.എഫ് കോട്ടയം കൂട്ടായ്മ , ഡ്യൂട്ടിയിൽ ഉള്ള പോലീസുകാർക്കും കോട്ടയത്തെ ഓട്ടോ ഡ്രൈവർ തൊഴിലാളികൾക്കുമായി 500 വീതം മാസ്‌കുകളും , ഗ്ലൗസുകളും 250 സനിറൈസറുമാണ് വിതരണം ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല പോലീസ് കാര്യാലയത്തിൽ വച്ച് സി അർ പി എഫ് കോട്ടയം കൂട്ടായ്മ യിലെ അംഗങ്ങളായ ലൈസമ്മ ആന്റണി, സൗമ്യ ആനന്ദൻ, ഷിജി ബേഷീർ , മനോജ് എന്നിവർ ചേർന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേന്റെ സാനിധത്തിൽ ന്യൂ മാസ്‌ക്, ഗ്ലൗസ് , സനിറൈസറും അടങ്ങിയ കിറ്റ് നൽകി.
അതിനുശേഷം കോട്ടയം നാഗമ്പടം ഓട്ടോ സ്റ്റാൻഡിൽ വെച്ച് കോട്ടയത്തെ ഓട്ടോ ഡ്രൈവർ തൊഴിലാളികൾക്ക് സനിറൈസറും, മാസ്‌ക്, ഗ്ലൗസ് എന്നിവ ഗ്രൂപ്പിലെ അംഗങ്ങൾ നേരിട്ട് വിതരണം ചെയ്തു.
Third Eye News Live
0