play-sharp-fill
അയ്യപ്പൻ വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്നു: 26 ലക്ഷത്തിന്റെ വജ്രകിരീടമണിഞ്ഞ് ആഘോഷത്തോടെ ഗുരുവായൂരപ്പൻ

അയ്യപ്പൻ വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്നു: 26 ലക്ഷത്തിന്റെ വജ്രകിരീടമണിഞ്ഞ് ആഘോഷത്തോടെ ഗുരുവായൂരപ്പൻ

സ്വന്തം ലേഖകൻ

ഗുരുവായൂർ: ശബരിമല ശ്രീധർമ്മശാസ്താവ് വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോൾ 26 ലക്ഷത്തിന്റെ വജ്രകിരീടം അണിഞ്ഞ് ആഡംബരത്തിന്റെ എല്ലാ ആഘോഷവുമായി ഗുരുവായൂരപ്പൻ. ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടമാണ് കഴിഞ്ഞ ദിവസം വഴിപാടായി ലഭിച്ചത്. തെക്കേനടയിൽ ശ്രീനിധി ഇല്ലത്തു ശിവകുമാർ, ഭാര്യ വത്സല എന്നിവരാണ് വജ്രകിരീടം സമർപ്പിച്ചത്.
പുലർച്ചെ നിർമാല്യദർശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ സി.വി. ശിശിർ എന്നിവർ ചേർന്നു കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞു മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പനെ അണിയിച്ചു. ഈജിപ്തിലെ കെയ്റോയിൽ ഉദ്യോഗസ്ഥനാണ് ശിവകുമാർ.