പ്രൊ.സി.ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്ക്കാരം ആർട്ടിസ്റ്റ് സുജാതന്: 25000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്ക്കാരം ഒക്ടോബർ 5ന് വൈകിട്ട് 5 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.ആർ.ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും.

Spread the love

കോട്ടയം: പ്രൊ. സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ രണ്ടാമതു പുരസ്ക്കാരം
കലാ,നാടക രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കലാരത്നം ആർട്ടിസ്റ്റ് സുജാതന്.
25000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്ക്കാരം ഒക്ടോബർ 5ന് വൈകിട്ട് 5 മണിക്ക് ദർശന

video
play-sharp-fill

ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.ആർ.ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ
മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ
അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും എഴുത്തുകാരനുമായ

ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷന്റെ ആദ്യ
പുരസ്ക്കാരം നടൻ വിജയരാഘവനായിരുന്നു . എം.ജി സർവ്വകലാശാലാ മുൻ വി.സി. ഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം
ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ

, ഓമനക്കുട്ടൻ ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ എന്നിവരടങ്ങുന്ന ജഡ്ജിംഗ്
കമ്മിറ്റിയാണ് അർട്ടിസ്റ്റ് സുജാതനെ പുരസ്ക്കാരത്തിന്
തിരഞ്ഞെടുത്തത്.വൈകിട്ട് 4 മുതൽ പാടി പതിഞ്ഞ നാടക സിനിമാ ഗാനങ്ങൾ ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കും