
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക തടാകക്ഷേത്രം എന്ന് നിലയില്‍ പ്രസിദ്ധമാണ്.
തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മുഖ്യആകര്‍ഷണമായിരുന്നു തടാകത്തില്‍ വസിച്ചിരുന്ന ബബിയ എന്ന മുതല. പൂജാരി വിളിച്ചാല്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവന്ന് നിവേദ്യച്ചോര്‍ കഴിക്കുന്ന ശുദ്ധ വെജിറ്റേറിയൻ മുതലയായിരുന്നു ബബിയ .
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബബിയ മുതല ജീവൻ വെടിഞ്ഞു.ബബിയയ്ക്ക് 77 വയസ് പ്രായമുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബബിയ മുതലയുടെ വിയോഗം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മറ്റൊരു മുതല തടാകത്തില്‍ എത്തി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചത്.
ഇതിന്റെ വീഡിയോയ്ക്കൊപ്പം ആണ് കെ. സുരേന്ദ്രന്റെ കുറിപ്പ്. ക്ഷേത്രക്കുളത്തിലെ നിത്യസാന്നിധ്യമായിരുന്ന ബബിയ എന്നുവിളിക്കുന്ന മുതല ഭക്തര്‍ക്കെന്നുമൊരു വിസ്മയമായിരുന്നു. ബബിയ മരണപ്പെട്ടപ്പോഴും അത് വലിയ വാര്‍ത്തയായിരുന്നു. ഇന്നിപ്പോള്‍ പുതിയൊരു മുതല ക്ഷേത്രക്കുളത്തില്‍ പൊടുന്നനെ കാണാനായതും മറ്റൊരുവിസ്മയം .. സുരേന്ദ്രൻ പറയുന്നു.



