രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.സൗകര്യാർ ത്ഥം സത്യം വളച്ചൊടിക്കപ്പെടുന്നു; ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ.

 

നവകേരള സദസ്സ് പര്യടനത്തിനിടെ മുഖ്യമന്ത്രിയ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തികരെ മർദിച്ച സംഭവം ഒരു ജീവൻ രക്ഷാ പ്രവർത്തനമായിരുന്നു എന്നാണ് മുഖ്യമന്ത്രി പരാമർശിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തിനെതിരെ ആയിരുന്നു വിമര്‍ശനം. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാര്‍ത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

നീതി നിഷേധിക്കപ്പെടുകയാണ്. വിവേചനങ്ങള്‍ കൂടിവരുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്. വികസനത്തിന്റെ പേരില്‍ നമ്മുടെ ജനത ക്ലേശം അനുഭവിക്കുന്നുവെന്നും ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.