ആ അപൂർവ അമ്മയും അച്ഛനും ഗുരുതരാവസ്ഥയിൽ: ജീവിതത്തിന്റെ സായന്തനത്തിൽ ദമ്പതിമാർക്കൊപ്പം എത്തിയ ഇരട്ടകൾ അനാഥത്വത്തിന്റെ വക്കിൽ; റെക്കോർഡ് നേട്ടത്തിനൊപ്പം ഗുരുതാവസ്ഥയിലായ വയോധികരുടെയും മക്കളുടെയും ജീവിതം ആശങ്കയിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജീവിതത്തിന്റെ സായന്തനത്തിൽ കൂട്ടിനെത്തിയ ആ ഇരട്ടമക്കളെ താലോലിക്കാനോ ഓമനിക്കാനോ ആവാതെ ആ വൃദ്ധ ദമ്പതിമാരുടെ ജീവിതം ആശങ്കയിൽ. സെപ്റ്റംബർ അഞ്ചിന് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മമേകി ഏറ്റവും കൂടിയ പ്രായത്തിൽ അമ്മയായി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച 74കാരി എരമാട്ടി മങ്കയമ്മയും ഭർത്താവുമാണ് ഗുരുതാവസ്ഥയിലായി ആശുപത്രിയിൽ കിടക്കുന്നത്. പ്രസവത്തെ തുടർന്നുണ്ടായ ഗുരുതരാവസ്ഥയുടെ ഭാഗമായി സ്ട്രോക്ക് വന്ന് മങ്കയമ്മ ഇന്റൻസീവ് കെയർ യൂണിറ്റിലായെന്ന് റിപ്പോർട്ട്. ഇവരുടെ ഭർത്താവും 82 കാരനുമായ രാജാ റാവു ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഐസിയുവിലാണ്. ദമ്പതിമാർ ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ ആശങ്കയിലാകുന്നത് ഇരട്ട പൊടിക്കുഞ്ഞുങ്ങളുടെ ഭാവിയാണ്. ഐവിഎഫ് വിജയിച്ചതിനെ തുടർന്ന് ഈ 74 കാരി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മമേകിയത് വൈദ്യശാസ്ത്രത്തിലെ മിറാക്കിൾ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
വിവാഹം കഴിഞ്ഞ് 57 വർഷമായിട്ടും ഈ ദമ്പതികൾക്ക് കുട്ടികളുണ്ടാവാത്തതിനെ തുടർന്നായിരുന്നു ഇവർ ഐവിഎഫ് പരീക്ഷിച്ചിരുന്നത്. ഒരു ഡോണറിൽ നിന്നും അണ്ഡം സ്വീകരിച്ച മങ്കയമ്മ ഭർത്താവിന്റെ ബീജത്താൽ തന്നെയാണ് ഫെർട്ടിലൈസ് ചെയ്യപ്പെട്ടത്. ഐവിഎഫിന്റെ ആദ്യ സൈക്കിൾ തന്നെ വിജയകരമായിരുന്നു. ഇവരുടെ സ്ഥിതി സ്ഥിരമായി കാർഡിയോളജിസ്സ്റ്റുകളാലും ഗൈനക്കോളജിസ്റ്റുകളാലും ന്യൂട്രിയണിസ്റ്റിനാലും നിരീക്ഷിക്കുന്നതിനായി ജനുവരിയിൽ തന്നെ മങ്കയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്നാ ണ് സിസേറിയനിലൂടെ ഈ മാസം ഇരട്ടക്കുഞ്ഞുങ്ങളെ പുറത്തെടുത്തിരുന്നത്.
ഏറ്റവും കൂടിയ പ്രായത്തിൽ അമ്മയായെന്ന റെക്കോർഡ് ഇതിന് മുമ്പ് 2006 ൽ 66ാം വയസ്സിൽ ഇരട്ടകൾക്കു ജന്മം നൽകിയ സ്പെയിൻകാരി മരിയ ഡെൽ കാർമന്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 74ാം വയസിൽ അമ്മയായതോടെ മങ്കയമ്മ അത് ഭേദിക്കുകയായിരുന്നു.ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ 10 ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ആന്ധ്രയിൽ ഗർഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു മങ്കയമ്മയ്ക്ക് നടത്തിയിരുന്നത്. പ്രമേഹം, രക്താതിമർദം ഉൾപ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഡോക്ടർമാർ ആശ്വാസം പൂണ്ടിരിക്കെയാണ് മങ്കയമ്മയ്ക്ക് സ്‌ടോക്ക് വന്നത്.
74ാം വയസിൽ മങ്കയമ്മ അമ്മയായിത്തീർന്നത് വൈദ്യ ശാസ്ത്ര രംഗത്തെ അത്ഭുതമായി കണക്കാക്കാമെന്ന് പ്രസവത്തിന് നേതൃത്വം നൽകിയ ഡോക്ടർ ഉമാശങ്കർ അന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു പ്രസവത്തിന് നേതൃത്വം നൽകാൻ സാധിച്ചതിൽ തനിക്കേറെ സംതൃപ്തിയുണ്ടെന്നും അവർ പ്രതികരിച്ചിരുന്നു. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്നെ പോലെ പ്രായമായവർക്ക് ഐവിഎഫ് ഫലപ്രദമാകുമോയെന്ന ആശങ്ക മൂലമായിരുന്നു മങ്കയമ്മ ഇത്രയും കാലം ഇതിന് മുതിരാതിരുന്നത്. എന്നാൽ തന്റെ അയൽവാസിയായ 55 കാരിക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ കുട്ടിയുണ്ടായതിനെ തുടർന്നാണ് മങ്കയമ്മ ഡോ. അരുണയെ ഈ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നത്.കാത്ത് കാത്തിരുന്ന് ഒരു കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു മങ്കയമ്മ ഐവിഎഫ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
1962 ലാണ് രാജറാവു മങ്കയമ്മയെ വിവാഹം ചെയ്യുന്നത്. ഓരോ വർഷം കഴിയുമ്പോഴും തങ്ങൾക്ക് കുഞ്ഞുണ്ടാവാൻ സാധ്യതയില്ലെന്ന് ഇവർ ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നിരവധി ആശുപത്രികളിലും അമ്പലങ്ങളിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് തനിക്ക് പിറക്കാതിരുന്നതായിരുന്നു ഇത്രയും വർഷക്കാലം അനുഭവിച്ച ഏറ്റവും വലിയ സങ്കടമെന്ന് മങ്കയമ്മ പരിതപിച്ചിരുന്നു. വന്ധ്യയായ സ്ത്രീയെന്ന നിലയിൽ തനിക്ക് കുടുംബസദസുകളിലും സമൂഹത്തിലും കനത്ത അവഗണനയും പരിഹാസവും നേരിടേണ്ടി വന്നിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
ഡോക്ടർമാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ തനിക്ക് ഈ പ്രായത്തിലും അച്ഛനാകാൻ സാധിച്ചുവെന്നും ഇത് അഭിമാനാർഹമാണെന്നുമായിരുന്നു രാജ റാവു സന്തോഷപ്രകടനം നടത്തിയിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഹൃദയാഘാതമുണ്ടായി ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരു ന്നു. നിലവിൽ ഐസിയുവിൽ കഴിയുന്ന റാവുവിനും ഭാര്യ മങ്കയമ്മയ്ക്കും ഏത് നിമിഷവും എന്തും സംഭവിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
കുഞ്ഞുങ്ങൾക്ക് ജന്മമേകുന്നതിനോട് അടുപ്പിച്ചുള്ള മൂന്ന് മണിക്കൂറിനിടെ മങ്കയമ്മ അനുഭവിച്ച സമ്മർദം കാരണമാണ് ഇവർക്ക് സ്ട്രോക്കുണ്ടായതെന്നാണ് അവരെ ചികിത്സിക്കുന്ന ഡോ. സനകയ്യാല ഉമാശങ്കർ വിശദീകരിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് 57 വർഷമായിട്ടും ഈ ദമ്പതികൾക്ക് കുട്ടികളുണ്ടാവാത്തതിനെ തുടർന്നായിരുന്നു ഇവർ ഐവിഎഫ് പരീക്ഷിച്ചിരുന്നത്. ഒരു ഡോണറിൽ നിന്നും അണ്ഡം സ്വീകരിച്ച മങ്കയമ്മ ഭർത്താവിന്റെ ബീജത്താൽ തന്നെയാണ് ഫെർട്ടിലൈസ് ചെയ്യപ്പെട്ടത്. ഐവിഎഫിന്റെ ആദ്യ സൈക്കിൾ തന്നെ വിജയകരമായിരുന്നു. ഇവരുടെ സ്ഥിതി സ്ഥിരമായി കാർഡിയോളജിസ്സ്റ്റുകളാലും ഗൈനക്കോളജിസ്റ്റുകളാലും ന്യൂട്രിയണിസ്റ്റിനാലും നിരീക്ഷിക്കുന്നതിനായി ജനുവരിയിൽ തന്നെ മങ്കയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്നാ
ഏറ്റവും കൂടിയ പ്രായത്തിൽ അമ്മയായെന്ന റെക്കോർഡ് ഇതിന് മുമ്പ് 2006 ൽ 66ാം വയസ്സിൽ ഇരട്ടകൾക്കു ജന്മം നൽകിയ സ്പെയിൻകാരി മരിയ ഡെൽ കാർമന്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 74ാം വയസിൽ അമ്മയായതോടെ മങ്കയമ്മ അത് ഭേദിക്കുകയായിരുന്നു.ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ 10 ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ആന്ധ്രയിൽ ഗർഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു മങ്കയമ്മയ്ക്ക് നടത്തിയിരുന്നത്. പ്രമേഹം, രക്താതിമർദം ഉൾപ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഡോക്ടർമാർ ആശ്വാസം പൂണ്ടിരിക്കെയാണ് മങ്കയമ്മയ്ക്ക് സ്‌ടോക്ക് വന്നത്.
74ാം വയസിൽ മങ്കയമ്മ അമ്മയായിത്തീർന്നത് വൈദ്യ ശാസ്ത്ര രംഗത്തെ അത്ഭുതമായി കണക്കാക്കാമെന്ന് പ്രസവത്തിന് നേതൃത്വം നൽകിയ ഡോക്ടർ ഉമാശങ്കർ അന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു പ്രസവത്തിന് നേതൃത്വം നൽകാൻ സാധിച്ചതിൽ തനിക്കേറെ സംതൃപ്തിയുണ്ടെന്നും അവർ പ്രതികരിച്ചിരുന്നു. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്നെ പോലെ പ്രായമായവർക്ക് ഐവിഎഫ് ഫലപ്രദമാകുമോയെന്ന ആശങ്ക മൂലമായിരുന്നു മങ്കയമ്മ ഇത്രയും കാലം ഇതിന് മുതിരാതിരുന്നത്. എന്നാൽ തന്റെ അയൽവാസിയായ 55 കാരിക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ കുട്ടിയുണ്ടായതിനെ തുടർന്നാണ് മങ്കയമ്മ ഡോ. അരുണയെ ഈ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നത്.കാത്ത് കാത്തിരുന്ന് ഒരു കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു മങ്കയമ്മ ഐവിഎഫ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
1962 ലാണ് രാജറാവു മങ്കയമ്മയെ വിവാഹം ചെയ്യുന്നത്. ഓരോ വർഷം കഴിയുമ്പോഴും തങ്ങൾക്ക് കുഞ്ഞുണ്ടാവാൻ സാധ്യതയില്ലെന്ന് ഇവർ ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നിരവധി ആശുപത്രികളിലും അമ്പലങ്ങളിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് തനിക്ക് പിറക്കാതിരുന്നതായിരുന്നു ഇത്രയും വർഷക്കാലം അനുഭവിച്ച ഏറ്റവും വലിയ സങ്കടമെന്ന് മങ്കയമ്മ പരിതപിച്ചിരുന്നു. വന്ധ്യയായ സ്ത്രീയെന്ന നിലയിൽ തനിക്ക് കുടുംബസദസുകളിലും സമൂഹത്തിലും കനത്ത അവഗണനയും പരിഹാസവും നേരിടേണ്ടി വന്നിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
ഡോക്ടർമാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ തനിക്ക് ഈ പ്രായത്തിലും അച്ഛനാകാൻ സാധിച്ചുവെന്നും ഇത് അഭിമാനാർഹമാണെന്നുമായിരുന്നു രാജ റാവു സന്തോഷപ്രകടനം നടത്തിയിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഹൃദയാഘാതമുണ്ടായി ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരു
കുഞ്ഞുങ്ങൾക്ക് ജന്മമേകുന്നതിനോട് അടുപ്പിച്ചുള്ള മൂന്ന് മണിക്കൂറിനിടെ മങ്കയമ്മ അനുഭവിച്ച സമ്മർദം കാരണമാണ് ഇവർക്ക് സ്ട്രോക്കുണ്ടായതെന്നാണ് അവരെ ചികിത്സിക്കുന്ന ഡോ. സനകയ്യാല ഉമാശങ്കർ വിശദീകരിച്ചിരിക്കുന്നത്.
Third Eye News Live
0