പീഡനത്തിന് തെളിവില്ല; സൂപ്പർ താരം റൊണാൾഡോയ്ക്കെതിരേ നടപടിയില്ല
സ്വന്തം ലേഖകൻ
അമേരിക്കൻ മുൻ മോഡൽ കാതറിൻ മയോർഗ നൽകിയ പീഡന കേസിൽ ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിന്റ പോർച്ചുഗൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ തെളിവുകളില്ലെന്ന് കോടതി. റൊണാൾഡോയ്‌ക്കെതിരായ ആരോപണത്തിൽ ചില സംശയങ്ങൾ മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ റൊണാൾഡോയ്ക്കെതിരായ കേസ് ഇനി തുടരാനാവില്ലെന്ന് ക്ലാർക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് വൂൾസൺ അറിയിച്ചു.
2009 ജൂൺ 13-ന് ലാസ് വേഗസിലെ ഹോട്ടലിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ വർഷമാണ് കാതറിൻ മയോർഗ ആരോപണമുന്നയിച്ചത്.നിശാ ക്ലബ് ജീവനക്കാരിയായിരുന്ന മയോർഗയുടെ ആരോപണം ഇങ്ങനെ. ലാസ് വെഗാസിൽ ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയ റൊണാൾഡോ, തന്നെ മുറിയിലേക്ക് ക്ഷണിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിർപ്പറിയിച്ചപ്പോൾ ഒരു ചുംബനം നൽകിയാൽ പോകാൻ അനുവദിക്കാമെന്ന് റൊണാൾഡോ പറഞ്ഞു. താൻ അതിന് തയ്യാറായപ്പോൾ റൊണാൾഡോ മോശമായി പെരുമാറാൻ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവിൽ റൊണാൾഡോ ക്ഷമ ചോദിച്ചെന്നും യുവതി പറയുന്നു.പിന്നീട് പീഡനവിവരം പുറത്തു പറയാതിരിക്കാൻ റൊണാൾഡോ 37,5000 ഡോളർ നൽകിയെന്നും യുവതി പറഞ്ഞിരുന്നു. വാർത്ത പുറത്തുവന്നതിനെ തുടർന്ന് യുവതിയെ താരം ഭീഷണിപ്പെടുത്തിയതായും ജർമൻ മാധ്യമമായ ഡെർ സ്പീഗലിൽ വന്ന റിപ്പോർട്ടിലുണ്ടായിരുന്നു. റൊണാൾഡോ മാഞ്ചെസ്റ്റർ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്.
എന്നാൽ ഇക്കാര്യങ്ങളെല്ലാം റൊണാൾഡോ നിഷേധിച്ചിരുന്നു. ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും താരം ആരോപിച്ചിരുന്നു