‘ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ”ക്രിസ്റ്റീന’ ചിത്രീകരണം പൂർത്തിയായി

Spread the love

ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി.

 

തീർത്തുമൊരു ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻസ്.

എം എൻ ആർ (MNR)ഫിലിംസിൻ്റെ ബാനറിൽ സെലീന എം നസീർ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവ്വതി, മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ- എം എൻ ആർ (MNR)ഫിലിംസ്, നിർമ്മാണം – സെലീന എം നസീർ, രചന, സംവിധാനം – സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരൺ ഇൻഡോകേര, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു,

കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം – അഭിലാഷ്, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, ബി ജി എം – സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി – സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ – ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് – അഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ