
സ്വന്തം ലേഖകൻ
ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ കരാര്‍ റദ്ദാക്കിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു.
നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയതോടെയാണ് തീരുമാനമായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന് എതിരെ നല്‍കിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൊണാള്‍ഡോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് കുറിച്ചു. ക്ലബിനെതിരെ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.