ചായക്കടയിലെ രുചി ഇനി നിങ്ങളുടെ അടുക്കളയില്‍; ചൂടോടെ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ചായക്കടകളില്‍ കിട്ടുന്ന ആ കിടിലൻ ക്രിസ്പി ഉഴുന്നുവടയെ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് വളരെ സിംപിളായും രുചികരവുമായ ഒരു സ്നാക്ക് ആണ്.

ചേരുവകള്‍

ഉഴുന്ന് പരിപ്പ് – 2 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം – ആവശ്യത്തിന്

വറുത്ത അരിപ്പൊടി – 1/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കായപ്പൊടി – 1/2 ടീസ്പൂണ്‍

സവാള – 1/2, ചെറുതായി അരിഞ്ഞത്

പച്ചമുളക് – 1, ചെറുതായി അരിഞ്ഞത്

വറ്റല്‍മുളക് – 1, ചെറുതായി അരിഞ്ഞത്

കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്

കറിവേപ്പില – 2 തണ്ട്, അരിഞ്ഞത്

ഇഞ്ചി – 1 ചെറിയ കഷണം, അരിഞ്ഞത്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് കഴുകി ഒരു മണിക്കൂർ വെയ്ക്കുക. കഴുകിയ ഉഴുന്ന് മിക്‌സിയില്‍ നന്നായി അരച്ച്‌ മാവ് തയ്യാറാക്കുക. ഈ മാവ് 5 മിനിറ്റ് അടിച്ചു പതപ്പിച്ച്‌, പിന്നീട് 5 മണിക്കൂർ പുളിക്കാൻ മാറ്റിവയ്ക്കുക. അരിപ്പൊടിയും ബാക്കി ചേരുവകളും ചേർത്ത് വടത്തിന്റെ കൂട്ട് തയ്യാറാക്കുക. എണ്ണ ചൂടാക്കുക. ഒരു ചെറിയ ഉരുള മാവെടുത്ത് വിരല്‍ നനച്ചിട്ട് നടുവില്‍ ചെറിയ ദ്വാരം ഉണ്ടാക്കി എണ്ണയില്‍ ഇടുക. ചെറിയ തീയില്‍ ഗോള്‍ഡൻ ബ്രൗണ്‍ നിറം വരുമ്പോള്‍ വറുക്കുക.

ഇങ്ങനെ തയ്യാറാക്കിയ മൊരിഞ്ഞ ഉഴുന്നുവട ചായക്കടയിലെ രുചിയിലേറെ തന്നെ വീട്ടില്‍ ആസ്വദിക്കാം. ചൂടോടെ, ഇഷ്ടമുള്ള ചായക്കൊപ്പം ഇത് സ്നാക്ക് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമാണ്.