
കോട്ടയം: ഞൊടിയിടയില്‍ നല്ല കിടിലന്‍ ക്രിസ്പി സമൂസ തയ്യാറാക്കിയാലോ ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഇഷ്ടമാകുമെന്ന് ഉറപ്പ്.
ചേരുവകള്‍
ഉരുളകിഴങ്ങ്- 2സവാള 2
പച്ചമുളക് 5
വെളുത്തുള്ളി 5
ഇഞ്ചി 1 (ചെറുത്)
എല്ലില്ലാത്ത ചിക്കന്‍ 5 or 6 കഷണങ്ങള്‍
മല്ലിപ്പൊടി – 1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
മസാലപൊടി – അര ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സമൂസ ലീഫ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങള്‍ ആക്കി മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ വേവിച്ച് മിക്‌സിയില്‍ പൊടിച്ച് എടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തില്‍ ആക്കുക. സവാളയും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും പാകത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി എടുക്കുക. മഞ്ഞള്‍പൊടി മല്ലിപൊടി എന്നിവ കൂടി ചേര്‍ക്കുക. ഇതില്‍ ചിക്കനും ഉരുളക്കിഴങും ചേര്‍ത്ത് ഇളക്കുക. ഇനി സമൂസ ലീഫ് എടുത്ത് അതില്‍ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക. ഇതിനെ എണ്ണയില്‍ വറുത്ത് എടുക്കുക.