
മലബാറിന്റെ സ്വാദും പാരമ്ബര്യവും ഒരുമിക്കുന്ന ഒരു പലഹാരമാണ് പൊരിച്ച പത്തിരി, അഥവാ എണ്ണ പത്തിരി. പുറമേ ക്രിസ്പിയും ഉള്ളില്‍ സോഫ്റ്റുമായ ഈ പത്തിരി, പ്രഭാതഭക്ഷണമായോ വൈകുന്നേര ചായക്കൊപ്പമോ കഴിക്കാവുന്ന രുചികരമായൊരു വിഭവമാണ്.
ചിക്കൻ കറിയോടൊപ്പം ഇതിന്റെ കോമ്ബിനേഷൻ അത്രമേല്‍ ജനപ്രിയവുമാണ്. ഇപ്പോള്‍ ചായക്കടയിലെ രുചിയില്‍ തന്നെയായുള്ള പൊരിച്ച പത്തിരി വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം.
ചേരുവകള്‍:

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുട്ട് പൊടി – 2 കപ്പ്
അരിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 3 കപ്പ് (ചെറുചൂട്)
തേങ്ങ – ആവശ്യത്തിന്
ചുവന്നുള്ളി – 4 മുതല്‍ 5 വരെ
ജീരകം – ചെറിയ അളവില്‍
നെയ്യ് – അല്പം
വെളിച്ചെണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ രണ്ട് കപ്പ് പുട്ട് പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടിയും ചേർക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പും ചെറുചൂടുള്ള വെള്ളവും ചേർത്ത് മാവ് കുഴച്ച് അരമണിക്കൂർ മാറ്റി വയ്ക്കുക. അതിനിടെ തേങ്ങ ചിരകിയതില്‍ ചുവന്നുള്ളിയും ചെറിയ ജീരകവും ചേർത്ത് നന്നായി ചതച്ചെടുക്കുക. ഈ മിശ്രിതം മാവില്‍ ചേർത്ത് നന്നായി യോജിപ്പിക്കുക.
മാവ് ചെറിയ അളവുകളില്‍ എടുത്ത് പരത്തി വട്ടത്തില്‍ മുറിക്കുക. അടിയുറച്ച പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി പരത്തിയ മാവ് വറുത്തെടുക്കുക. ഇരുവശവും സ്വർണ്ണനിറം വരുംവരെ വറുത്തെടുത്താല്‍ രുചികരമായ പൊരിച്ച പത്തിരി തയാറാണ്.
ചൂടോടെ ചായയോടോ ചിക്കൻ കറിയോടോ കൂടെ കഴിച്ചാല്‍ പൊരിച്ച പത്തിരിയുടെ രുചി ഇരട്ടിയാകും. അധികം എണ്ണമയമില്ലാതെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പരമ്ബരാഗത മലബാർ പലഹാരം ഒരിക്കല്‍ പരീക്ഷിച്ചാല്‍ തീർച്ചയായും പ്രിയപ്പെട്ടതായി മാറും.



