
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസുകാര്‍ക്ക് കുത്തേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസുകാരെ ആക്രമിച്ചത്.
നാല് പൊലീസുകാര്‍ക്കാണ് കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ വിനോദ്, ചന്ദു, ശ്രീജിത്ത്, ജയന് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണെണ്. പ്രതി അനസിനെ പൊലീസ് പിടികൂടി.
പരുക്കേറ്റ പൊലീസുകാരില്‍ ഒരാള്‍ക്ക് നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ പാരിപ്പള്ളിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.