video
play-sharp-fill

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടു പേർ അറസ്റ്റിൽ ;ഈരാറ്റുപേട്ട സ്വദേശികളാണ് അറസ്റ്റിലായത്

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടു പേർ അറസ്റ്റിൽ ;ഈരാറ്റുപേട്ട സ്വദേശികളാണ് അറസ്റ്റിലായത്

Spread the love

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു .ഈരാറ്റുപേട്ട നടയ്ക്കൽ പൊന്തനാൽപറമ്പ് തൈമഠത്തിൽ വീട്ടിൽ ഷാനവാസ് (സാത്താൻ ഷാനു -32 ),അരുവിത്തുറ കാട്ടാമല വീട്ടിൽ അമീൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം രാത്രി 9 30 ഓടെ തീക്കോയി മ്ലാക്കുഴി ഭാഗത്ത് വെച്ച് ചേലപ്പാലത്ത് വീട്ടിൽ അർഷ് എന്നയാളെയാണ് ഇവർ ആക്രമിച്ചത്. ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അർഷിദിനെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. മുമ്പും നിരവധി കേസിൽ പ്രതിയായ ഇവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ആൻറി സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഈരാറ്റുപേട്ട എസ് എച്ച് ബാബു സെബാസ്റ്റ്യൻ, സബ് ഇൻസ്പെക്ടർ മാരായ വിഷ്ണു വി വി ,സുജിലേഷ്, വർഗീസ് കുരുവിള,സീനിയർ സിപിഒ മാരായ ജോബി ജോസഫ്, കെ സി അനീഷ്,ജിനു ജി നാഥ്, അനീഷ് ബാലൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി .