video

00:00

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നിസാമിനെ പൊലീസ്  അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

 

സ്വന്തം ലേഖിക

കടയ്ക്കൽ : കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കിഴക്കുംഭാഗം പരുത്തിവിള സ്വദേശി കൊണ്ടോടി നിസാം എന്നറിയപ്പെടുന്ന നിസാമാണ് പോലീസിന്റെ പിടിയിലായത് .

കടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിസാമിനെ പിടികൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കിഴക്കുംഭാഗം ജംഗ്ഷനിൽ മൂന്നുപേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുമുമ്പും കടക്കൽ അടക്കം നിരവധി സ്റ്റേഷനുകളിൽ നിസാമിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസുകളിൽ പിടിക്കപ്പെട്ടാൽ ജാമ്യത്തിലറങ്ങിയ ശേഷം മുങ്ങുകയാണ് നിസാമിൻറെ പതിവ് രീതി .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Tags :