video
play-sharp-fill

മുൻ മിസ്റ്റർ കേരളയും പിടികിട്ടാപ്പുള്ളിയുമായ ജിം ജോബി അറസ്റ്റിൽ; പിടികൂടിയത് പാലായിൽ നിന്നും

മുൻ മിസ്റ്റർ കേരളയും പിടികിട്ടാപ്പുള്ളിയുമായ ജിം ജോബി അറസ്റ്റിൽ; പിടികൂടിയത് പാലായിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുൻ മിസ്റ്റർ കേരളയും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ, പിടികിട്ടാപ്പുള്ളി ജിം ജോബി പാലായിൽ അറസ്റ്റിൽ. .ക്രിമിനൽ കേസ് പ്രതിയാകും മുമ്പ് ഇയാൾ രണ്ട് തവണ മിസ്റ്റർ കേരളയായി വിജയിച്ചിട്ടുണ്ട്.

പാലാ കിഴതടിയൂർ സ്വദേശിയായ ജിം ജോബി എന്നറിയപ്പെടുന്ന ജോബിയെ പാലാ എസ്.എച്ച്.ഒ കെ.പി തോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എസ്.ഐ. അഭിലാഷ് എം. ഡി യുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.ഒ മാരായ ഷെറിൻ മാത്യു സ്റ്റീഫൻ, ജോഷി മാത്യു, അജിത് ചെല്ലപ്പൻ, ഹരി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

മിസ്റ്റർ കേരളയാകും മുമ്പ് നിരവധി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.