play-sharp-fill
കൊടും ക്രിമിനൽ വിനീത് സഞ്ജയനെതിരെ കാപ്പ ചുമത്തും: അലോട്ടിയ്ക്കു പിന്നാലെ വിനീത് സഞ്ജയനും ജയിലിലേയ്ക്ക്; ജില്ലയിലെ ഗുണ്ടകളെ ഒതുക്കാൻ തുനിഞ്ഞിറങ്ങി പൊലീസ്; പൊക്കാനുള്ള ഗുണ്ടകളുടെ പട്ടിക നിരത്തി ജില്ലാ പൊലീസ്

കൊടും ക്രിമിനൽ വിനീത് സഞ്ജയനെതിരെ കാപ്പ ചുമത്തും: അലോട്ടിയ്ക്കു പിന്നാലെ വിനീത് സഞ്ജയനും ജയിലിലേയ്ക്ക്; ജില്ലയിലെ ഗുണ്ടകളെ ഒതുക്കാൻ തുനിഞ്ഞിറങ്ങി പൊലീസ്; പൊക്കാനുള്ള ഗുണ്ടകളുടെ പട്ടിക നിരത്തി ജില്ലാ പൊലീസ്

തേർഡ് ഐ ക്രൈം

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനു ശേഷം അഴിഞ്ഞാടിയിരുന്ന ജില്ലയിലെ ഗുണ്ടാപടകളെ ഒതുക്കാൻ ജില്ലാ പൊലീസ്. ജില്ലയിലെ 21 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി ആരംഭിച്ച പൊലീസ്, ആദ്യ ഘട്ടമായി അലോട്ടിയ്ക്ക് പിന്നാലെ വിനീത് സഞ്ജയനെതിരെയും കാപ്പചുമത്തുന്നു. ചങ്ങനാശേരിയിൽ മീൻ കച്ചവടക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് അടക്കം ഒരു പിടിക്കേസുകളിൽ പ്രതിയാണ് ഗുണ്ടാ സംഘത്തലവനായ വിനീത് സഞ്ജയൻ. അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയൻ എന്ന ഗുണ്ട ഒരു മാസം മുൻപ് മാത്രമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

നേരത്തെ ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി പൂട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിനീതിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ രണ്ടു മാസം കോട്ടയം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന വിനീത് പുറത്തിറങ്ങിയ ഉടൻ തന്നെ ഗുണ്ടാ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ഇവിടെ നിന്നും ഇറങ്ങിയ ശേഷം വിനീത് സഞ്ജയൻ അയ്മനത്തും, ആർപ്പൂക്കരയിലും പ്രദേശങ്ങളിലും എത്തി ഇവിടെയുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു.


തുടർന്നു, ക്വട്ടേഷൻ ഏറ്റെടുത്ത് ചങ്ങനാശേരിയിൽ എത്തി മീൻ വ്യാപാരിയെ വെട്ടിമൃതപ്രായനാക്കി. തുടർന്നു, വൈക്കത്തും ഇയാൾ ക്വട്ടേഷൻ ഏറ്റെടുത്തു നടപ്പാക്കി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഗാന്ധിനഗർ സ്വദേശിയായ ഷൈമോനെതിരെ വധ ഭീഷണി മുഴക്കിയ വിനീത് സഞ്ജയൻ ഷൈമോൻ ജയിലിലായ തക്കം നോക്കി ഷൈമോന്റെ വീട് കയറി പൂർണമായും അടിച്ചു തകർക്കുകയും ചെയ്തു. ഇതിനു ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ മീൻ വിൽപ്പനക്കാരനായ പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലി(27)നെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തെയാണ് വിനീത് സഞ്ജയനൊപ്പം പിടികൂടിയത്. പാലക്കാട്ടെ ലോഡ്ജിലാണ് സംഘം ഒളിവിൽ കഴിഞ്ഞിരുന്നത്. അയ്മനം സ്വദേശികളായ
ഹിലാൽ(32), ആദർശ് (20), വിഷ്ണു (24), രാജീവ് ബൈജു(19), ചങ്ങനാശേരി സ്വദേശികളായ ഉല്ലാസ് (32), സുബിൻ (42), തെള്ളകം സ്വദേശി ബുദ്ധലാൽ (22), തിരുവല്ല പൊടിയാടി സ്വദേശി പ്രമോദ് (42) എന്നിവരാണ് വിനീതിനെ കൂടാതെ സംഘത്തിലുള്ളത്.

അന്നേ ദിവസം പ്രതികൾ ചുമത്രയിലുള്ള ലിബിന്റെ വീട് ആക്രമിക്കുകയും വീട്ടിലെ ഇരുചക്രവാഹനം നശിപ്പിക്കുകയും ചെയ്തതിനുശേഷമാണ് ചങ്ങനാശേരി
മോർക്കുളങ്ങരയിൽ അക്രമം നടത്തിയത്. പിന്നീട്, വൈക്കം ഉല്ലലയിൽ മിസ്റ്റർ പാലാ ആയി തിരഞ്ഞെടുക്കപ്പെട്ട ജിം ജോബിയുടെ വീട് അക്രമിക്കുകയും വീട്ടിൽ കിടന്നിരുന്ന ടിപ്പർ, ജെസിബി, തല്ലി തകർത്തതിനുശേഷം ജിംജോബിയെ വെട്ടിപ്പരിക്കേല്പ്പിക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നിർദേശത്തെ തുടർന്ന് ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.