ബിവറേജ് ഔട്ട്ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ചു; തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസുകൾ; കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ്; പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയിൽ.

ഭാര്യ വീടായ ഇടുക്കി കമ്പംമെട്ട് കൂട്ടർ ഈറ്റക്കാനത്തുള്ള ചെരുവിള പുത്തൻ വീട്ടിൽ നിന്നും ഷാജിയെ
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേത്യത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി തൃശ്ശൂർ ജില്ലയിലെ പീച്ചി പോലീസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലയിലെ നെടുംകണ്ടം പോലീസ് സ്‌റ്റേഷനിൽ മോഷണ കേസും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസുള്ള പ്രതി തൃശ്ശൂർ പാലക്കട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ സംശയിക്കപ്പെടുന്ന ആളാണ്. തൃശ്ശൂർ ചുവന്ന മണ്ണ് ഭാഗത്തുള്ള ബിവറേജ് ഔട്ട്ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലും പ്രതിക്കെതിരെ തെളിവുണ്ട്.

അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, എസ് ഐ സജിമോൻ ജോസഫ്, സി പി ഒമാരായ ജോബിൻ ജോസ് , ടോണി ജോൺ, വി കെ അനീഷ് എന്നീവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.