video
play-sharp-fill

ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ;നാട് കടത്തിയത് സഹോദരനൊപ്പം നിരവധി  ക്രിമിനൽക്കേസുകളിൽ പങ്കാളിയായ ആർപ്പൂക്കര സ്വദേശിയെ

ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ;നാട് കടത്തിയത് സഹോദരനൊപ്പം നിരവധി ക്രിമിനൽക്കേസുകളിൽ പങ്കാളിയായ ആർപ്പൂക്കര സ്വദേശിയെ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി . വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശിയെയാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയത് . ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (22) ആണ് കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം2007 (കാപ്പാ) പ്രകാരം നാടുകടത്തിയത്.

ജില്ലയിലെ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യദത്തിന്റെ സഹോദരനും കുറ്റകൃത്യങ്ങളിൽ സൂര്യദത്തിന്റെ കൂട്ടാളിയുമായിരുന്ന വിഷ്ണുണുദത്തിനെയും 2022 ഫെബ്രുവരി മുതൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേയ്ക്ക് നാടുകടത്തിയിട്ടുള്ളതാണ്.