
കോട്ടയം : കുമരകം പോലീസ് സ്റ്റേഷനിലും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സച്ചു ചന്ദ്രൻ, വയസ് (27) S/O ചന്ദ്രൻ, ശരണാലയം വീട്, കവണാറ്റിൻകര ഭാഗം, കുമരകം എന്നയാളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ വകുപ്പ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ.വി സാമുവൽ ഐ എ എസ് ആണ് 27.07.2025 തിയതി ഉത്തരവ് ഇട്ടത്. കുമരകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷിജി.കെ യുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രദീപ് കുമാർ.കെ.വി, എസ് സി പി ഒ മാരായ ലെനീഷ്, രജീഷ് , സി പി ഒ ജിജോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്.