
സ്വന്തം ലേഖകൻ
കോട്ടയം: കാര്‍ ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം. വൈക്കത്ത് യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25) രഞ്ജിത്ത് (35) അഖില്‍ രാജ് ( 21) എന്നിവരാണ് അറസ്റ്റിലായത്.
വൈക്കം തലയാഴം തോട്ടകത്താണ് സംഭവം. പ്രതികളിലൊരാളായ അഗ്രേഷിന്‍റെ കാര്‍ ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടന്നത്. കാപ്പ ചുമത്തി നാട് കടത്തിയ ആളാണ് അഗ്രേഷ് എന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമി സംഘം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ ഒരു ബൈക്കില്‍ തട്ടി. ഇതിനെ ചൊല്ലി വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് അഗ്രേഷിനും സഹോദരനും മര്‍ദ്ദനമേറ്റു. ഇതോടെ രാത്രി തന്നെ അഗ്രേഷും സുഹൃത്തുക്കളായ മറ്റു രണ്ട് പേരും ചേര്‍ന്ന് ബൈക്കിലെത്തിയ യുവാവിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടു. തിരികെ പോകും വഴി വഴിയോരത്തു കണ്ട രണ്ടുപേരേയും എതിര്‍ സംഘം എന്ന് തെറ്റിദ്ധരിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലാ സ്വദേശികളായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തിയ ആളാണ് ആക്രമി സംഘത്തിലെ പ്രധാനിയായ അഗ്രേഷ്. ഏതാനും ദിവസം മുമ്പാണ് അഗ്രേഷ് ജില്ലയില്‍ തിരിച്ചെത്തിയത്.
വൈക്കം ഡിവൈഎസ്പി എ. ജെ തോമസിന്റെ നേതൃത്വത്തിൽ എസ്. എച്ച്.ഒ കൃഷ്ണൻപോറ്റിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്