
കൊറോണ നാട് തകർത്തതോടെ വ്യവസായ സ്ഥാപനങ്ങളും, വ്യാപാരസ്ഥാപനങ്ങളും പ്രതിസന്ധയിലായി; ജോലി നഷ്ടപ്പെട്ടത് പതിനായിരങ്ങൾക്ക്; അടിച്ച് പൊളിച്ച് ജീവിക്കുന്നത് മന്ത്രിമാരും, എംഎൽഎമാരും , ഉന്നത സർക്കർ ഉദ്യോഗസ്ഥരും മാത്രം; ജനങ്ങൾ അരവയർ നിറച്ച് ജീവിക്കുമ്പോൾ കൊടും ക്രിമിനലുകൾ ജയിലിൽ ചിക്കനും, മട്ടനും കഴിച്ച് സുഖിക്കുന്നു, ഗോവിന്ദച്ചാമിയും, റിപ്പർ ജയാനന്ദനും, അമീറുൾ ഇസ്ലാമും, നരേന്ദ്രകുമാറുമെല്ലാം ജയിലുകളിൽ തിന്നു കൊഴുക്കുന്നു !
എ. കെ ശ്രീകുമാർ
കോട്ടയം: തുടർച്ചയായുണ്ടായ പ്രളയവും കൊറോണയും നാട് തകർത്ത് തരിപ്പണമാക്കിയപ്പോൾ സമസ്ത മേഖലകളും സ്തംഭിച്ച് നാട്ടിലെങ്ങും പണിയില്ലാതായി. വ്യവസ്ഥായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ച് പൂട്ടുകയോ കഷ്ടിച്ച് നടന്ന് പോകുന്ന അവസ്ഥയിലോ ആയി. കെഎസ്ആർടിസിയിൽ അടക്കം ശമ്പളം കിട്ടാതെ ജീവനക്കാർ അരപ്പട്ടിണിയാലുമാണ്.
നാട്ടിൽ അടിച്ച് പൊളിച്ച് ജീവിക്കുന്നത് മന്ത്രിമാരും, എംഎൽഎമാരും , ഉന്നത സർക്കർ ഉദ്യോഗസ്ഥരും മാത്രമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുങ്ങൾക്ക് ബിസ്കറ്റ് വാങ്ങി നല്കാൻ പോലും പണമില്ലാതെ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജയിലുകളിൽ കൊലപാതകവും, കൊള്ളയും, പീഡനവും നടത്തിയ കൊടും കുറ്റവാളികൾ മട്ടനും , ചിക്കനും മീനും, കപ്പ പുഴുക്കുമടക്കമുള്ള പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് സുഖിക്കുകയാണ് .
ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തെ ഇന്ന് രാവിലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. ഇന്ന് മുതൽ അസ്ഫാക്കിനും സുഖ ഭക്ഷണമാണ് ജയിലിൽ കിട്ടുക.
സർക്കാരിന് ക്രിമിനലുകളോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് മനസിലാകണമെങ്കിൽ ജയിലുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ മെനു ഒന്ന് കണ്ട് നോക്കണം. ആരും ജയിലിൽ പോകാൻ കൊതിച്ചു പോകുന്ന തരം മെനുവാണ് ജയിലുകളിലെ കൊടും ക്രിമിനലുകൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്നത്
തേർഡ് ഐ ന്യൂസ് ലൈവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
തിങ്കളാഴ്ച
രാവിലെ ചപ്പാത്തിയും കടലക്കറിയും, ഉച്ചയ്ക്ക് ചോറും മീൻകറിയും, മീൻ വറുത്തതും പുളിശേരിയും. രാത്രി ചോറും കപ്പപ്പുഴുക്കും , രസവും മാങ്ങയോ നാരങ്ങയോ, നെല്ലിക്കയോ അച്ചാറിട്ടതും.
ചൊവ്വാഴ്ച
രാവിലെ ഉപ്പുമാവും ഗ്രീൻ പീസ് കറിയും, ചായ പിന്നെ പതിവ് പോലെ തന്നെ ലഭിക്കും. ഉച്ചയ്ക്ക് ചോറും, അവിയലും സാമ്പാറും തൈരും രാത്രിയിലാകട്ടെ ചോറും തോരനും, ചെറുപയർ കറിയും ലഭിക്കും.
ബുധനാഴ്ച
രാവിലെ ചപ്പാത്തിയും കടലക്കറിയുമാണ് ലഭിക്കുന്നത്. ചോറും മീൻകറിയും അവിയലും പുളിശേരിയും ഉച്ചയ്ക്കും, ചോറും കപ്പപ്പുഴുക്കും, രസവും , അച്ചാറും രാത്രിയിലും ലഭിക്കും.
വ്യാഴാഴ്ച
ഉപ്പുമാവും ഗ്രീൻ പീസ് കറിയും. ഉച്ചയ്ക്ക് ചോറിന്റെ കൂടെ സാമ്പാറും അവിയലും തൈരും ലഭിക്കും. രാത്രിയിൽ ചോറും തോരനും തീയലുമുണ്ടാകും.
വെള്ളിയാഴ്ച
രാവിലത്തെ ഭക്ഷണത്തിനായി ചപ്പാത്തിയും കടലക്കറിയുമാണ് ലഭിക്കുക. ചോറിന്റെ കൂടെ എരിശേരിയും പുളിശേരിയും അവിയലും ലഭിക്കും. രാത്രിയിൽ ചോറും തോരനും രസവുമുണ്ട്.
ശനിയാഴ്ച
രാവിലെ ചപ്പാത്തിയും കടലക്കറിയുമാണ് ലഭിക്കുന്നത്. ചോറും മീൻകറിയും അവിയലും പുളിശേരിയും ഉച്ചയ്ക്കും, ചോറും കപ്പപ്പുഴുക്കും, രസവും , അച്ചാറും രാത്രിയിലും ലഭിക്കും.
ഞായറാഴ്ച
ഇന്നാണ് തടവ് പുള്ളികളിൽ ഏറെപ്പേരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെനു എത്തുന്നത്. ഉപ്പുമാവും ഗ്രീൻപീസ് കറിയും കഴിച്ച് ഉച്ചയാകാൻ കാത്തിരിക്കുകയാണ് ഇവർ. ഉച്ചയ്ക്ക് ചോറിന്റെ കൂടെ തോരനും മട്ടൻ കറിയും പുളിശേരിയും ലഭിക്കും. രാത്രിയിൽ കപ്പപ്പുഴുക്കും രസവും ഏതെങ്കിലും ഒരു അച്ചാറും ഉണ്ടാകും
800 മുതൽ 850 രൂപ വരെയാണ് ഒരു കിലോ മട്ടണ് മാർക്കറ്റിൽ വില. ഇറച്ചി പ്രേമികളായ സാധാരണക്കാരായ മലയാളികളിൽ 90 ശതമാനവും ജീവിതത്തിൽ ഒരിക്കൽ പോലും മട്ടൺ കഴിച്ചിട്ടുണ്ടാകില്ല. ഇവർക്കിടയിലേയ്ക്കാണ് ലാവിഷ് ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റുമായി ജയിൽപുള്ളികളുടെ വരവ്.
സൗമ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി ജയിലിലേയ്ക്കു ഒറ്റക്കയ്യുമായി പോകുമ്പോൾ ദാരിദ്രകോലമായിരുന്നു. ജയിലിൽ നിന്നും തടിച്ചുരുണ്ട് പുറത്തിറങ്ങിയ അവനെ നോക്കി അന്തം വിട്ടു നിൽക്കുകയായിരുന്നു മലയാളികൾ . ഈ എനർജി എവിടെ നിന്നും ഗോവിന്ദച്ചാമിക്കു കിട്ടി എന്നതിന്റെ ഉദാഹരണമാണ് തടവ് പുള്ളികളുടെ ഭക്ഷണത്തേക്കുറിച്ച് ചേദിച്ചപ്പോൾ ജയിൽ അധികൃതർ തേർഡ് ഐ ന്യൂസിന് നല്കിയ വിവരാവകാശ മറുപടി.