
തിരുവനന്തപുരം: സ്കൂൾ വിട്ട് വരികയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 22 കാരൻ ആസിഫ് മുഹമ്മദിനെ തൃശൂരിൽ നിന്നാണ് വിതുര പൊലീസ് പിടികൂടിയത്
സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി കാറിൽ തട്ടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.
ഭീഷണിപ്പെടുത്തിയാണ് യുവാവ് കാറിൽ കയറ്റിയത്. പീഡനശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആസിഫ് ഒളിവിലായിരുന്നു. കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആസിഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



