മകനോടുള്ള വിരോധത്തെ തുടർന്ന് പിതാവിനെ ആക്രമിച്ച കേസിൽ പ്രതികളെ മണിമല പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം:മകനോടുള്ള വിരോധത്തെ തുടർന്ന് പിതാവിനെ ആക്രമിച്ച കേസിൽ പ്രതികൾ മണിമല പോലീസിന്റെ പിടിയിലായി .മണിമല കറിക്കാട്ടൂർ വിനീത് കെ.ബി (31),വെള്ളാവൂർ പള്ളത്തുപാറ രമേഷ് കുമാർ(43 )എന്നിവരാണ് പിടിയിലായത്.

മണിമല കരിക്കാട്ടൂർ സ്വദേശിയുടെ മകനോട്‌ രമേശിന് ഉണ്ടായ വിരോധമാണ് ആക്രമത്തിൽ കലാശിച്ചത്. ജൂൺ 18 ന് പ്രതി രാത്രിയിൽ വഴിയിൽ വച്ച് യുവാവിന്റെ പിതാവിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കയ്യിൽ കരുതിയ കമ്പി വടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group