video
play-sharp-fill

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പോലും വെറുതെ വിടാത്ത ക്രൂരന്മാർ പിടിയിൽ: കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾ പിടിയിലായി: രണ്ടുപേരെയും തിരിച്ചറിഞ്ഞ് സിസിടിവി യുടെ സഹായത്തോടെ

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പോലും വെറുതെ വിടാത്ത ക്രൂരന്മാർ പിടിയിൽ: കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾ പിടിയിലായി: രണ്ടുപേരെയും തിരിച്ചറിഞ്ഞ് സിസിടിവി യുടെ സഹായത്തോടെ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പോലും ലൈംഗികാസക്തി യോടു കൂടി കണ്ട ക്രൂരന്മാർ ഒടുവിൽ പിടിയിലായി. സിസിടിവി യുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അവരെ അറസ്റ്റ് ചെയ്തു.

മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സത്തിന് ഇരയാക്കിയ യുവാക്കളെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32 ) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിലുള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പന്തീര്‍പാടം പാണരു ക്കണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38 ) ഒളിവിലാണ്. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച്‌ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി കോട്ടാപറ മ്ബയിലുള്ള ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച്‌ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീര്‍ പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓട്ടോ വിളിച്ച്‌ കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

തുടര്‍ന്ന് ഗോപിഷ് മുണ്ടിക്കല്‍ താഴത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി യുവതിക്ക് കൊടുക്കകയും അതിനു ശേഷം ഗോപിഷും ഷമീറും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്‍റിനടുത്ത് ഇരുട്ടിന്റെ മറവില്‍ ഇറക്കി വിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേവായൂര്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ഡല്‍ഹി സംഭവത്തിനുശേഷം നിരവധി സ്ത്രീശാക്തീ കരണ പ്രവര്‍ത്തനങ്ങളും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളും നടന്നുവരവെയാണ് മാനസികാസ്വാ സ്ഥ്യമുള്ള യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് ഇരുട്ടിന്റെ മറവില്‍ ബസിനുള്ളില്‍ അതി ദാരുണമായി ബലാത്സംഗം ചെയ്തത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും യുവതിയെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ക്രൈം സ്ക്വാഡ് ന് ലഭിക്കുകയും ചെയ്തു. സംഭവം നടന്ന ബസ്സില്‍ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി.