സിസി തവണകളും ടെസ്റ്റിംഗ് ജോലികളും നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതികൾ പാമ്പാടി പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: പെരുമ്പാവൂരിലുള്ള ക്രഷറിൽ ഓടിച്ച് ലോറിയുടെ സിസി തവണകളും ടെസ്റ്റിംഗ് ജോലികളും
നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ.

പൊൻകുന്നം ചിറക്കടവ് സ്വദേശി ഷാനവാസ് കെ.എ (41), തമിഴ്നാട് സ്വദേശി തിരുമലൈ പി(40) എന്നിവരെയാണ് പൊൻകുന്നത്തുനിന്നും തിരുനൽവേലിയിൽ നിന്നുമായി പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനായ രാജീവിന്റെ ഉടമസ്ഥതയിലുള്ള ടോറസ് ലോറി കഴിഞ്ഞ മേയിൽ കൂരോപ്പട കോത്തല ഭാഗത്തുള്ള വീടിന്റെ സമീപത്തു നിന്നും കൊണ്ടുപോയ ശേഷം വാഹനത്തിന്റെ മാസത്തവണകൾ
അടച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി നിർദ്ദേശാനുസരണം പാമ്പാടി ഐ.പി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്,
എസ്ഐ ഉദയകുമാർ പി.ബി., എസ്.പി.ഒ. സുമിഷ് മാക്മില്ലൻ, നിഖിൽ, സിപിഒ. ശ്രീജിത്ത്രാജ്, ശ്രീകാന്ത് പി എസ് എന്നിവരുടെ സംഘം പ്രതികളെ കുറിച്ച് നിരന്തരമായ അന്വേഷണം നടത്തി.ആവശ്യമായ തെളിവുകൾ ശേഖരിച്ചും വരികയായിരുന്നു.

കേസിലെ ഒന്നാം പ്രതി സന്തോഷ്‌ കുമാരൻ നേരെത്തെ പിടിയിലായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഷാനവാസ്, തിരുമല, എന്നിവരെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.