ഓപ്പറേഷൻ ഷൈലോക്ക്….! കോട്ടയം പനമ്പാലത്ത് തട്ടുകട നടത്തുന്ന ബ്ലേഡുകാരന്റെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയും ഇന്നോവ കാറും 4 ടൂ വീലറും ഗാന്ധിനഗർ പിടിച്ചെടുത്തു; സംസ്ഥാനമൊട്ടക്കും വ്യാപക റെയ്ഡ്

Spread the love

കോട്ടയം:കൊള്ളപ്പലിശയും അനധികൃത പണമിടപാടും തടയുന്നതിനായി എറണാകുളം റെയിഞ്ച് ഡി.ഐ.ജി സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ വ്യപാക പരിശോധന നടത്തി.

ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ,കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡില്‍ നിരവധി തീറാധാരം,ബ്ലാങ്ക് ചെക്കുകള്‍,കാഷ് ചെക്കുകള്‍,ആര്‍സി ബുക്കുകള്‍ ,വാഹനങ്ങളുടെ സെയ്ല്‍ ലെറ്ററുകള്‍,മുദ്ര പത്രങ്ങള്‍, റവന്യു സ്റ്റാമ്പ്‌ പതിപ്പിച്ച എഗ്രിമെന്റുകള്‍,പാസ്പോര്‍ട്ടുകള്‍, വാഹനങ്ങളും രേഖകളും ആസ്തികളും പിടിച്ചെടുത്തു.

ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാല്‍ എ(50) വീട്ടിൽ നിന്നു അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 2007400/-( ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ്) രൂപയും, നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗര്‍ പോലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനംപാലത്ത് തട്ടുകട നടത്തിവന്നിരുന്ന കമാല്‍ ഇതിന്‍റെ മറവിലാണ് പണമിടപാടുകള്‍ നടത്തി വന്നിരുന്നത്.കാഞ്ഞിരപ്പള്ളിയിൽ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയിൽ വീട്ടിൽ സജിമോൻ തോമസിന്റെ വീട്ടിൽ നിന്നും 93500/-രൂപയും നിരവധി അനധികൃത പണയരേഖകളും കാഞ്ഞിരപ്പള്ളി പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.