
കോട്ടയം:മാരക ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിലായി.പാലാ അലൻ ഗോപാലൻ(26) ,രാഹുൽ ആർ(31) എന്നിവരാണ് പാലാ പോലീസിന്റെയും ഡൻസാഫ് ടീമിന്റെയും പിടിയിലാവുന്നത്.
കഴിഞ്ഞ 30 ന് പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിൽ സിപിഒ അനൂപ് സി ജി യും,ഡൻസാഫ് ടീമും സ്റ്റേഷൻ പരിധിയിൽ പെട്രോളിംഗ് നടത്തി വരവെ പാലാ ചിറ്റാർ കുരിശ് പളളി പേണ്ടാനം വയൽ റോഡിൽ ചിറ്റാർ പളളിയ്ക്ക് സമീപത്ത് വെച്ച് പ്രതികളെ സംശയാസ്പദമായ നിലയിൽ കാണുന്നത്. തുടർന്ന് വാഹനം നിർത്തിച്ച് പരിശോധിച്ചതിൽ 370.00ഗ്രാം കഞ്ചാവും ഷെഡ്യൂൾഡ് എച്ച് വിഭാഗത്തിൽപ്പെട്ട 142 മെഫെന്റർമൈൻ പ്രതികളിൽനിന്നും പിടിച്ചെടുത്തു.
പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ 142 മെഫെന്റർമൈൻ സൂക്ഷിച്ച വിവരം കോട്ടയം ജില്ലാ ഡ്രഗ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group