
കോട്ടയം:അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കോട്ടയം കോടിമത ജിന്‍റോ പി.പി.(29)ആണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇടക്കുന്നം വെളിച്ചിയാനി ഭാഗത്ത് വീടിന്‍റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും രണ്ട് ഗ്രാമിന്‍റെയും ഒരു ഗ്രാമിന്‍റെയും ഓരോ സ്വര്‍ണ മോതിരങ്ങളും വീട്ടുടമയുടെ ആക്ടീവാ സ്കൂട്ടറും
കവർന്ന് കടന്നു കളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.