
കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിയെ നിരവധി തവണ ലൈംഗികമായി പീഢിപ്പിച്ച് ഒളിവിലായിരുന്ന പ്രതി പിടിയിൽ.കോവളം സ്വദേശി അനുജ് ബി.എസ്(23) ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
തൃക്കൊടിത്താനം എസ്.എച്ച്.ഒ അരുൺ എം.ജെ യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
എസ്.ഐ മാരായ ജിജി ലൂക്കോസ്, സിബിമോൻ പി. സുനിൽ എസ്, എ.എസ്.ഐ. സജീവ്, എസ്.സി.പി.ഒ. ശ്രീകുമാർ എസ്., സി.പി.ഒ മാരായ വിപിൻരാജ്, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കോവളത്ത് നിന്നും പിടികൂടിയത്.