ലിവിങ് ടുഗതര്‍ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Spread the love

തൃശൂര്‍: പങ്കാളിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചാലക്കുടി പരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ്(34) പൊലീസ് പിടിയിലായത്.

video
play-sharp-fill

ലിവിങ് ടുഗതര്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതി ശ്രമിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം.

ഈ മാസം 20ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയോടുള്ള സംശയമാണ് ശരത്തിനെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. യുവതിക്ക് നേരെ മുന്‍പും ഇയാള്‍ രാരീരികമായ ആക്രമണങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

റെഡ് ചില്ലീസ് എന്ന പേരില്‍ ശരത്ത് ചാലക്കുടി സൗത്തില്‍ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു യുവതി.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു ഇയാള്‍. പ്രതിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.